Posts

Showing posts with the label മുത്തി

മുത്തി പറഞ്ഞ കഥ - പത്തേരിപ്പല്ലൻ

Image
പണ്ടുപണ്ട്... ഒരു നാട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നു. ആർക്കും ഒരു ഉപദ്രവവുമില്ലാത്ത ഒരു പാവം കുട്ടി. ഒറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. വായ്  നിറച്ചും കോന്ത്രൻപല്ലുകൾ!! മാത്രമല്ല, പല്ലും തേയ്ക്കില്ലായിരുന്നു. വൃത്തികേടും വായ്‌നാറ്റവും സഹിക്കാൻ വയ്യാതെ കൂട്ടുകാർ കളിയാക്കി വിളിച്ചു. "പത്തേരിപ്പല്ലൻ" (വായിൽ പത്തുവരി പല്ലാണെന്നു പറഞ്ഞു കളിയാക്കി വിളിച്ച "പത്തുവരിപ്പല്ലൻ" ആണ് "പത്തേരിപ്പല്ലൻ" ആയത്.) ***************** ഒരു ദിവസം പത്തേരിപ്പല്ലൻ കുറച്ചു ദൂരത്തുള്ള ഒരു ബന്ധുവീട്ടിൽ അടിയന്തരം ഉണ്ണാൻ പോയി. തിരിച്ചു വരുമ്പോൾ രാത്രിയായി. പാടങ്ങളുടെ നടുവിലൂടെ നടന്നു വരുമ്പോൾ ഒരുപാടു ഭക്ഷണം കഴിച്ചതു കൊണ്ട് ഉറക്കം വന്നുതുടങ്ങി. അങ്ങിനെ പനങ്കൂട്ടങ്ങളുടെ ഇടയിൽ ഇരുന്നു ഇളംകാറ്റേറ്റ് മയങ്ങിപ്പോയി. ആ പനകളുടെ മുകളിൽ കുറെ യക്ഷികൾ ആയിരുന്നു താമസം. രാത്രിയായപ്പോൾ അവർ താഴെ ഇറങ്ങിവന്നു. കൂർക്കം വലിച്ച്, വായ തുറന്നു വച്ചുറങ്ങുന്ന പത്തേരിപ്പല്ലനെ കണ്ടു. വായിൽ നിറച്ചു പല്ല്!! പല്ലിൽ നിറച്ചു ഭക്ഷണപദാർത്ഥങ്ങൾ!! അവർക്കു നല്ല സന്തോഷമായി - ഇന്നത്തെ കാര്യം കുശാൽ!! ...

ഓം നമഃശ്ശിവായ

Image
പൂരാടം മസ്തകത്തിൽ മരുവുമുടനഹോ പിന്നെയുണ്ടാം മകീരം നേരേ കീഴ്പ്പോട്ടു പോന്നാൽ അവിടെയുടനഹോ കാർത്തിക വാണിടുന്നു അത്തം നല്ല മകീരമൊത്ത നയനം ശോഭിച്ച രുദ്രാക്ഷവും വിസ്താരായില്യഭൂഷണനഹോ ഭരണിയെയുടച്ചാർദ്രയെ കൈ തൊഴുന്നേൻ . ---------------------------------------------------------------------------------------------------------------------- നാളുകൾ കൊണ്ട് ശിവനെ സ്തുതിക്കുന്ന ഒരു ശ്ലോകമാണ് ഇത്.  ഓരോ നാളിന്റെയും പ്രതീകങ്ങൾ താഴെ കൊടുത്തിരിയ്ക്കുന്നു. പൂരാടം - വെള്ളം മകീരം - മന്നിങ്ങക്കണ്ണ്  ( മുക്കണ്ണ് ) കാർത്തിക - ജഠരാഗ്നി മകീരം - മീൻ ആയില്യം - സർപ്പം ഭരണി - യമൻ സമ്പാദക: മാടമ്പത്ത് പർവ്വതിയമ്മ (മുത്തി)

കുപ്പനും വേലയും

വേലയ്ക്കു വാടാ കുപ്പാ.. എനക്ക് മാട്ടേനയ്യാ.. ഊണ് ക്ക് വാടാ കുപ്പാ.. പെരിയെല എങ്കേ?

മുത്തി പറഞ്ഞ കഥ - കിളിയുടെ കാക്കപ്പൊന്ന്

Image
ഒരു കിളിയ്ക്ക് ഒരു കഷ്ണം കാക്കപ്പൊന്ന് കളഞ്ഞുകിട്ടി. പൊന്നു കിട്ടിയ കിളിയ്ക്ക് അഹങ്കാരമായി. കിളി പറന്നു പോയി നാടുവാഴിത്തമ്പുരാന്റെ കോവിലകത്തിനു പുറത്തെ ഒരു മരക്കൊമ്പിൽ ചെന്നിരുന്ന് ഇങ്ങിനെ പറയാൻ തുടങ്ങി. "എന്നോളം പൊന്നുണ്ടോ കൊലോത്തേയ്ക്ക്? എന്നോളം പൊന്നുണ്ടോ കൊലോത്തേയ്ക്ക്?" ഇത് കേട്ട് നാണക്കേടായ നാടുവാഴി സേനാനായകനോടു കൽപ്പിച്ചു. "അയ്യേ!! ആ കിളി നമ്മുടെ മാനം കെടുത്തും. പോയി അതിൻ്റെ കയ്യിന്ന് ആ പൊന്ന് പിടിച്ചുവാങ്ങൂ." ഭടന്മാർ പോയി കിളിയെ പിടിച്ച് ബലമായി കാക്കപ്പൊന്നു വാങ്ങി നാടുവാഴിയെ ഏൽപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മരക്കൊമ്പിൽ കിളി വീണ്ടും!! "കൊലോത്തേയ്ക്ക് പൊന്നില്ലാതെ എൻ്റെ പൊന്നു മേടിച്ചേ.. കൊലോത്തേയ്ക്ക് പൊന്നില്ലാതെ എൻ്റെ പൊന്നു മേടിച്ചേ.." "ഛെ.. ഇത് അതിലും നാണക്കേടായല്ലോ!! ആ പൊന്ന് കിളിയ്ക്കു തന്നെ തിരിച്ചു കൊടുത്തോളൂ" ഭടന്മാർ പൊന്ന് കിളിയെ തിരിച്ചേൽപ്പിച്ചു. സമാധാനമായി എന്ന് വിചാരിച്ചിരിക്കുമ്പോൾ കിളിയുടെ ശബ്ദം!! "കൊലോത്തേയ്ക്ക് പൊന്നില്ലാതെ എൻ്റെ പൊന്നു മേടിച്ചേ.. എന്നെ പേടിച്ച് എനിയ്ക്കു തന...

മുത്തിയുടെ തമിഴ് നുണപ്പാട്ട്

Image
Please watch the Video first!!  :-) https://www.youtube.com/watch?v=gy-XrZwbFyg&t=2s മുള്ളിൻ  മൊനേമ്മില് മൂൻറു കൊളം കുത്തി, അതിൽ  രണ്ടു കൊളം പൊട്ട, ഒന്നില് തണ്ണിയുമില്ല്യേ തണ്ണിയില്ല്യാ കൊളത്ത്ക്ക് മൂൻറു പേര് നീന്തക്കാര് രണ്ടു പേര് നൊണ്ടി, ഒരുവന് കയ്യതുമില്ല്യേ  കയ്യില്ല്യാ കുശവന്ക്ക് മൂൻറു കലം മലഞ്ച്  രണ്ടു കലം പൊട്ട, ഒന്നിന് മൂടതുമില്ല്യേ മൂടില്ല്യാ കലത്ത്ക്ക് മൂണ്ടരിശി പോട്ട് രണ്ടരിശി പച്ച, ഒന്നിന് വേവതുമില്ല്യേ വേവില്ല്യാ അരിശിയ്ക്ക് മൂൻറു പേര് വിരുന്തുകാര് രണ്ടുപേര് പട്ടിണി, ഒരുവന് ഊണതുമില്ല്യേ ഊണില്ല്യാ വിരുന്ത്ക്ക് ഊട്രത്ക്ക് മൂണ്ടെരുമ രണ്ടെരുമ മച്ചി, ഒന്നിന് പേറതുമില്ല്യേ പേറില്ല്യാ എരുമയ്ക്ക് മേയ്ക്കർത്ക്ക് മൂൻറു തലം രണ്ടു തലം മൊട്ട, ഒന്നില് പുല്ലതുമില്ല്യേ പുല്ലില്ല്യാ തലത്ത്ക്ക് മൂൻറു പണം നീതിപ്പണം രണ്ടു പണം പൊട്ട, ഒന്നിന് സെത്തവുമില്ല്യേ സെത്തമില്ല്യാ പണത്ത്ക്ക് മൂൻറു പേര് നോട്ടക്കാര് രണ്ടുപേര് കുരുടൻ, ഒരുവന് കണ്ണതുമില്ല്യേ ഒരുവന് കണ്ണതുമില്ല്യേ സതീഷ് മാടമ...

നാടൻ പാട്ട്...

Image
                                                                                           സതീഷ് മാടമ്പത്ത്/                                                                                            മുത്തി (മാടമ്പത്ത് പാർവതിയമ്മ)

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...

Image
പണ്ട് പണ്ട്... ഉണ്ണിയും അച്ഛനും കൂടി അടിയന്തിരം ഉണ്ണാൻ പോയി. ഊണ് കഴിഞ്ഞു വരുമ്പോൾ അവിടന്ന് അച്ഛന് ഒരു അപ്പവും ഉണ്ണിക്ക് ഒരു അടയും കിട്ടി. വീടെത്തിയപ്പോൾ ഉണ്ണി ചോദിച്ചു "അച്ഛാ അച്ഛാ, ആ അപ്പം എനിക്ക് തരൂ.. എന്റെ അട എടുത്തോളൂ" അച്ഛൻ ഉണ്ണിക്കു അപ്പം കൊടുത്ത് ഉണ്ണീടെ അട വാങ്ങി തിന്നു. ഉണ്ണി ആ അപ്പം തിന്നില്ല. ആരും കാണാതെ കൊണ്ട് പോയി വീടിന്റെ വടക്കുഭാഗത്ത് കുഴിച്ചിട്ടു. അടുത്ത ദിവസം പോയി നോക്കിയപ്പോൾ അവിടെ ഒരു വ്യത്യാസവും കണ്ടില്ല. ദേഷ്യം വന്ന ഉണ്ണി പറഞ്ഞു "നാളേക്ക് ഇത് മുളച്ചില്ലെങ്കി അച്ഛന്റെ കൊങ്ങണം കത്തി കൊണ്ട് ഒന്ന് രണ്ടൊന്നു രണ്ട്". പിറ്റേ ദിവസം പോയി നോക്കുമ്പോൾ അപ്പച്ചെടിക്ക് മുള പൊട്ടിയിരിക്കുന്നു. ഉണ്ണി പറഞ്ഞു "നാളേയ്ക്കിത് ചെടി ആയില്ലെങ്കി അച്ഛന്റെ കൊങ്ങണം കത്തി കൊണ്ട് ഒന്ന് രണ്ടൊന്നു രണ്ട്" പിറ്റേ ദിവസം പോയി നോക്കുമ്പോ അതൊരു ചെടി ആയി നിൽക്കുന്നു. ഉണ്ണി പറഞ്ഞു "നാളേയ്ക്കിത് മരം ആയില്ലെങ്കി അച്ഛന്റെ കൊങ്ങണം കത്തി കൊണ്ട് ഒന്ന് രണ്ടൊന്നു രണ്ട്" അടുത്ത ദിവസം നോക്കുമ്പോ അതൊരു മരമായി നിൽക്കുന്നു. ...

മുത്തി പറഞ്ഞ കഥ - മീശവെലി

Image
പറമ്പിൽ കിളച്ചു കൊണ്ടിരുന്ന ചെമ്പനാണ് ഒരു ദിവസം ചോദിച്ചത്.  "ന്താ ആണ്ടൻ കുട്ട്യേ, ഒരു മ്ലാനത?" "ഏയ്, ഒന്നൂല്യ ചെമ്പാ" "അങ്ങനല്ലല്ലോ ആണ്ടൻ കുട്ട്യേ, കൊറച്ചീസായി അടിയൻ കാൺണൂ, എന്തായാലും പറയീൻ . അട്യേന്റെ കയ്യില് ഉപായം ണ്ടെങ്കിലോ?" ശരിയാണ്. കുറെ നാളായി കുന്നത്തു കളത്തിലെ നീലാണ്ടന് ഒരു വിഷമം - വയസ്സ് 17 ആയി, ഇത് വരെ ഒരു പൊടിമീശ പോലും കിളിർത്തിട്ടില്ല.  കൂടെയുള്ള പലർക്കും താടിയും മീശയും ഒക്കെ വന്നു. ഇനീപ്പോ നാണക്കേടൊന്നും വിചാരിക്കാൻ ഇല്ല. ആരോടെങ്കിലും പറയണ്ടേ? ചെമ്പനോട് തന്നെ ആവാം. "ഒന്നുല്ല്യ ചെമ്പാ.. വയസ്സൊക്കെ 17 ആയി. താടീം മീശീം ഒന്നും അങ്ക്ട് വരണില്യ.. ഒരു ആണാവേണ്ട സമയൊക്കെ ആയില്യേ? ഇനി അതൊന്നും വരില്ല്യേ ആവോ" നീലാണ്ടൻ കരയാതിരിക്കാൻ നന്നേ പണിപ്പെട്ടു. ചെമ്പന്റെ കണ്ണുകൾ പറമ്പിൽ മൂത്തു നിൽക്കുന്ന ഒത്ത ഒരു നേന്ത്രവാഴക്കുലയിൽ ഉടക്കി നിന്നു. ഒരു ദീർഘശ്വാസം വിട്ടിട്ടു അദ്ദേഹം മൊഴിഞ്ഞു. "ങ്ങള് ബേജാറാകാണ്ടിരിക്കിൻ.. വയീണ്ട്. മീക മരാനല്ലേ? ഒക്കെ സെരി ആക്കാം." "ന്താ ചെമ്പാ ഒ...

മുത്തി പറഞ്ഞ കഥ ... കുറുക്കച്ചാരും മുത്തിയമ്മയും പിന്നെ നര്യേമ്മാമനും ..

Image
മുത്തി പറഞ്ഞ കഥ ... കുറുക്കച്ചാരും മുത്തിയമ്മയും പിന്നെ നര്യേമ്മാമനും .. ഒരു ദിവസം തീറ്റ കിട്ടാതെ വലഞ്ഞ ഒരു കുറുക്കൻ കല്ലടിക്കോടൻ മല വിട്ട് നാട്ടിലേക്കിറങ്ങി. മുട്ടിയങ്ങാടും നായാടിപ്പാറയും നെല്ലിക്കാത്തോടും കടന്ന് കാപ്പാട്ടിലെത്തി. അവിടെ ഒരു തൊടിയിൽ കുറെ കോഴികൾ കൊത്തിപ്പെറുക്കി നടക്കുന്നുണ്ടായിരുന്നു. കുറുക്കൻ ശബ്ദം ഉണ്ടാക്കാതെ പമ്മിപ്പമ്മി ഒരു തടിയൻ ചേവലിനെ ചാടി പിടിച്ചു. മറ്റു കോഴികളുടെ ശബ്ദം കേട്ട് നാട്ടുകാർ ഓടി വന്നപ്പോളേക്കും കോഴിയേയും കൊണ്ട് കുറുക്കച്ചാര്, കുഞ്ഞുനമ്പീശന്റെ തൊടിയിലൂടെ ചാടി അപ്പേട്ടന്റെ കണ്ടവും കൊക്കർണിയും പുല്ലോടക്കാടും കടന്ന് തെക്കിൻകരപ്പുഴയുടെ കരയിൽ എത്തിയിരുന്നു. *********************************************** ചുറ്റും നോക്കിയപ്പോൾ അവിടെ ഒരു വീട്ടിൽ ഒരു മുത്തിയമ്മ മുറ്റം അടിക്കുന്നു. കുറുക്കച്ചാര് മെല്ലെ മുത്തിയമ്മയുടെ അടുത്ത് പോയി ചോദിച്ചു. "മുത്തിയമ്മേ മുത്തിയമ്മേ, ഒരു ഉപകാരം ചിയ്യ്വോ??" "എന്താ കുറുക്കച്ചാരേ? കയ്യിൽ എന്താ? കോഴിയോ? എവിടുന്നാ അത്?" "അതൊക്കെ ...