കുമ്മാട്ടി
കുമ്മം കുമ്മം കുമ്മാട്ട്യേ.. ആരാരിന്റെ കുമ്മാട്ട്യേ.. തത്ര മുത്തീന്റെ കുമ്മാട്ട്യേ.. മണ്ണാറക്കാട്ട് ഇടിച്ചക്ക വെച്ച് ചെമ്പു പൊളിഞ്ഞളിയോ ഉമ്മത്തിൻകള്ളും കോഴിക്കുറവും ഞമ്മക്ക് വേണ്ടളിയോ പൂയ് പൂയ് പൂയ് .... മുറ്റത്ത് കുറച്ചു കുട്ടികൾ കരിവേഷം കെട്ടി വടിയും കുത്തി വട്ടമിട്ടു കളിക്കുന്നു. ഓടിച്ചെന്നപ്പോഴേക്കും കളി കഴിഞ്ഞിരിക്കുന്നു. "ഒന്നൂടി കളിയ്ക്കട്ടെ?" കരിവേഷങ്ങൾക്കിടയിൽ നിന്ന് സോമന്റെ ശബ്ദം തിരിച്ചറിഞ്ഞു. ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ കൂടെ ഇരുന്നു പടിക്കുന്നവൻ... എന്റെ മുഖം തെളിഞ്ഞതു കണ്ടു പ്രസാദിച്ച അവർ ഒന്നു കൂടി കേമമായി കളിച്ചു. "കുമ്മം കുമ്മം കുമ്മാട്ട്യേ.. ആരാരിന്റെ കുമ്മാട്ട്യേ.. : : " അപ്പോഴേക്കും മുത്തി ധൃതി പിടിച്ചു ഉള്ളിൽ നിന്നു കുമ്പിട്ടു കുമ്പിട്ടു വരുന്നു. "ങ്ങ ങാ.. അവരെ പിന്നീ൦ കളിപ്പിച്ചൂ ല്ലേ?" പറഞ്ഞത് പരിഭവം പോലെ ആണെങ്കിലും എന്റെ മുഖപ്രസാദം കണ്ട സന്തോഷം പ്രകടമായിരുന്നു. കയ്യിലെ ചില്ലറ സോമന് കൊടുത്തിട്ടു പറഞ്ഞു. "എല്ലാരും ഒപ്പം എടുക്കൂ ട്ടോ" എന്നിട്ട് എന്നോട് - ...
Comments
Post a Comment