Posts

മതേർസ് ഡേ

 ആ ദിവസം ഞാൻ ചെറിയച്ഛന്റെ വീട്ടിൽ അവരുടെ മക്കളുടെ കൂടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചെറിയച്ഛന്റെ വീട്ടിൽ നിന്നു നോക്കിയാൽ എന്റെ വീടിന്റെ കിണറു കാണാം. വീട്ടിൽ നിന്നും ഒരു അമ്പതു മീറ്റർ ദൂരത്താണ് വേനൽക്കാലത്തും വെള്ളം കിട്ടുന്ന കിണർ. അവിടെ വന്നു ഉറക്കെ വിളിച്ചാൽ ചെറിയച്ഛന്റെ വീട്ടിൽ കേൾക്കാം. ഇപ്പോഴും ഓർമയുണ്ട്, അവരുടെ വീടിന്റെ പിന്നിലെ പ്ലാവിന് താഴെ കളിക്കുകയായിരുന്നു ഞാൻ. അപ്പോഴാ ഏട്ടൻ ഉറക്കെ വിളിക്കുന്നത് കേട്ടത്. അന്നെനിക്ക് പത്തു വയസ്സാണ്. ഡാ അച്ച വിളിക്കുന്നൂ, വാ. എന്ന് പറഞ്ഞു ഉറക്കെ വിളിച്ചു. അച്ഛനെ പേടിയായിരുന്നു. അതുകൊണ്ടു കളി പകുതി നിർത്തി പോകേണ്ട സങ്കടം മാത്രമായിരുന്നു മനസ്സിൽ. എപ്പോഴും ചെറിയച്ഛന്റെ വീട്ടിലേക്കും തിരിച്ചും ബസ് ആയിട്ടാണ് പോകാറ്. ഗിയറൊക്കെ മാറ്റി ഹോൺ അടിച്ചു ഫ്രണ്ട് രാധയുടെ വീടിന്റെ തൊണ്ണൂറു ഡിഗ്രി വളവു തിരിഞ്ഞു ചരലിൽ തെന്നി തിരിയുമ്പോൾ എതിരെ വന്ന വെള്ളച്ചി താടിക്കു കയ്യും കൊടുത്തു കുട്ടീ, പതുക്കെ പോ കുട്ടീ എന്ന് പറഞ്ഞു. കുഞ്ഞുണ്ണീ എന്ന് വിളിച്ചിരുന്ന അവരുടെ അസാധാരണമായ 'കുട്ടി' വിളിയും താടിക്കു കൈകൊടുത്തു എന്നെത്തന്നെ നോക്കിനിൽക്കുന്ന അവരെയും കണ്ണാടി ...

പ്രണയസംഗീതം

Image
പ്രണയസംഗീതം സതീഷ് മാടമ്പത്ത്   അതിർവരമ്പുകളില്ലാത്ത പ്രേമത്തി- നരിയ കണ്ണാടിയാവണം മാനസം അരികിലൊട്ടിയിരിക്കുമാറാകണം  പറയുവാൻ എന്നുമേറെയുണ്ടാവണം അറിയുവാൻ തമ്മിലൊന്നുമില്ലാതെയായ് പിരിയുവാൻ കഴിയാത്തവരാവണം   മറകളില്ലാതെയാവണം, തങ്ങളിൽ  കറ കളഞ്ഞ പ്രണയമുണ്ടാവണം തളരുമാത്മാവിനുള്ളിൽ, പരസ്പരം കുളിരുറങ്ങും ഹിമബിന്ദുവാകണം    കനിവു പൂക്കും മനസ്സിന്റെ ജാലകം  കനവിലേയ്ക്ക് തുറന്ന കണ്ണാവണം കരകൾ കാണാത്ത നൗക പോൽ, പ്രേമമാം കടലിലാടിയുലഞ്ഞു നടക്കണം    കരതലങ്ങൾ ചേർത്തൊപ്പം ഗമിയ്ക്കണം കരളുമാത്മാവുമൊന്നായിരിയ്ക്കണം അരിയൊരാശ്ലേഷമാമനുഭൂതിയിൽ അരുമയായ കിടാങ്ങൾ പിറക്കണം      ...

തീപ്പെട്ടി

Image
                                                                                  തീപ്പെട്ടി "തീപ്പെട്ടി പണ്ടില്ലതിനാൽ ജനങ്ങൾ- ക്കേർപ്പെട്ട കഷ്ടം പറയാവതല്ലാ ഇപ്പോഴതിൻ മാതിരിയൊന്നുമല്ല തീപ്പെട്ടിയില്ലാതൊരു വീടുമില്ല" "എന്റെ അച്ഛൻ പാടിത്തന്നതാ.. അവരുടെ മുത്തശ്ശന്റെയൊക്കെ കാലത്ത് തീപ്പെട്ടി ഇല്ലത്രെ." "അപ്പൊ മുത്തിടെ അച്ഛന് പാട്ടൊക്കെ അറിയും ല്ലേ?" "പിന്നേ!! അതു മാത്രല്ല, ചുട്ട കോഴിയെ  പറപ്പിക്കണ ഉഗ്രമന്ത്രവാദി!! കുട്ട്യോള് ന്ന് വെച്ചാ ജീവനായിരുന്നു. കുഞ്ചു (മുത്തീടെ അനിയൻ) ചെറിയ കുട്ടിയായിരുന്നപ്പോ, ഒരു ദിവസം അച്ഛന്റെ അടുത്ത് പോയി ചോദിച്ചു" "അച്ഛാ, നിയ്ക്ക് ഒരു മന്ത്രം പറഞ്ഞു തരൂ." അച്ഛന്റെ കയ്യിലാണോ വിദ്യകൾക്ക് ക്ഷാമം!! അച്ഛൻ ഒരു തീപ്പെട്ടിക്കൊള്ളി കയ്യിലെടുത്ത് മന്ത്രം ചൊല്ലി. "ഇന്ത്രാച്ചി മന്ത്രത്തിരിയ പാക്കനാ... ഖും!!" ...

മുത്തി പറഞ്ഞ കഥ - പത്തേരിപ്പല്ലൻ

Image
പണ്ടുപണ്ട്... ഒരു നാട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നു. ആർക്കും ഒരു ഉപദ്രവവുമില്ലാത്ത ഒരു പാവം കുട്ടി. ഒറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. വായ്  നിറച്ചും കോന്ത്രൻപല്ലുകൾ!! മാത്രമല്ല, പല്ലും തേയ്ക്കില്ലായിരുന്നു. വൃത്തികേടും വായ്‌നാറ്റവും സഹിക്കാൻ വയ്യാതെ കൂട്ടുകാർ കളിയാക്കി വിളിച്ചു. "പത്തേരിപ്പല്ലൻ" (വായിൽ പത്തുവരി പല്ലാണെന്നു പറഞ്ഞു കളിയാക്കി വിളിച്ച "പത്തുവരിപ്പല്ലൻ" ആണ് "പത്തേരിപ്പല്ലൻ" ആയത്.) ***************** ഒരു ദിവസം പത്തേരിപ്പല്ലൻ കുറച്ചു ദൂരത്തുള്ള ഒരു ബന്ധുവീട്ടിൽ അടിയന്തരം ഉണ്ണാൻ പോയി. തിരിച്ചു വരുമ്പോൾ രാത്രിയായി. പാടങ്ങളുടെ നടുവിലൂടെ നടന്നു വരുമ്പോൾ ഒരുപാടു ഭക്ഷണം കഴിച്ചതു കൊണ്ട് ഉറക്കം വന്നുതുടങ്ങി. അങ്ങിനെ പനങ്കൂട്ടങ്ങളുടെ ഇടയിൽ ഇരുന്നു ഇളംകാറ്റേറ്റ് മയങ്ങിപ്പോയി. ആ പനകളുടെ മുകളിൽ കുറെ യക്ഷികൾ ആയിരുന്നു താമസം. രാത്രിയായപ്പോൾ അവർ താഴെ ഇറങ്ങിവന്നു. കൂർക്കം വലിച്ച്, വായ തുറന്നു വച്ചുറങ്ങുന്ന പത്തേരിപ്പല്ലനെ കണ്ടു. വായിൽ നിറച്ചു പല്ല്!! പല്ലിൽ നിറച്ചു ഭക്ഷണപദാർത്ഥങ്ങൾ!! അവർക്കു നല്ല സന്തോഷമായി - ഇന്നത്തെ കാര്യം കുശാൽ!! ...

ഒരു നവോദ്ധാന അപാരത

കുട്ടപ്പൻ ഒരു കൂട്ടവലിയൻ (Croud Puller) ആയിരുന്നു. പത്രസമ്മേളനത്തിൽ: സ്വ ലേ: "കുട്ടപ്പൻ സാർ, ശബരിമല വിഷയത്തിൽ താങ്കളുടെ നിലപാട് എന്താണ്?" കുട്ട: "വിശ്വാസികൾക്കൊപ്പം.." ******* അടുത്ത ദിവസം, പെൺവേഷം കെട്ടിയ നവോദ്ധാന നായകർ സാനിറ്ററി പാഡും, അമേദ്യവുമായി മല കയറി.. ******* സ്വ ലേ (വീണ്ടും): "കുട്ടപ്പൻ സാർ!!!??..... കുട്ട: "ഞാൻ വിശ്വാസികൾക്കൊപ്പം തന്നെ. ഇതിനെ ശക്തമായി അപലപിയ്ക്കുന്നു!!" സ്വ ലേ: "അപ്പൊ... സാർ ഒരു അയ്യപ്പ ഭക്തൻ ആണെന്നാണോ അങ്ങയുടെ പങ്കകൾ മനസ്സിലാക്കേണ്ടത്?" കുട്ട: "ഡോണ്ടു ഡോണ്ടു.... എന്റെ വിശ്വാസം വേറെയാണ്. എൻ്റെ അമ്മയാണ് എൻ്റെ കൺകണ്ട ദൈവം!! ദിവസവും, ആ തൃപ്പാദങ്ങൾ കഴുകി പൂജിച്ചിട്ടേ ഞാൻ വെളിയ്ക്കിറങ്ങൂ.." നവോദ്ധാന നായകർ: "ഓരോരോ അന്ധവിശ്വാസങ്ങൾ... ഇപ്പൊ ശെരിയാക്കിത്തരാം....." ******* പേടിച്ചോടിയ, ന. നായകരുടെ മാതാശ്രീകൾ താടിയും മുടിയും പിടിപ്പിച്ച്, സന്യാസിവേഷത്തിൽ, പല ക്ഷേത്രങ്ങളിലായി ഭജനമിരിയ്ക്കുന്നു എന്നാണ് ഇപ്പോൾ കിട്ടിയ വാർത്ത!!