ഒരു നവോദ്ധാന അപാരത



കുട്ടപ്പൻ ഒരു കൂട്ടവലിയൻ (Croud Puller) ആയിരുന്നു.
പത്രസമ്മേളനത്തിൽ:
സ്വ ലേ: "കുട്ടപ്പൻ സാർ, ശബരിമല വിഷയത്തിൽ താങ്കളുടെ നിലപാട് എന്താണ്?"
കുട്ട: "വിശ്വാസികൾക്കൊപ്പം.."

*******

അടുത്ത ദിവസം, പെൺവേഷം കെട്ടിയ നവോദ്ധാന നായകർ സാനിറ്ററി പാഡും, അമേദ്യവുമായി മല കയറി..

*******
സ്വ ലേ (വീണ്ടും): "കുട്ടപ്പൻ സാർ!!!??.....
കുട്ട: "ഞാൻ വിശ്വാസികൾക്കൊപ്പം തന്നെ. ഇതിനെ ശക്തമായി അപലപിയ്ക്കുന്നു!!"
സ്വ ലേ: "അപ്പൊ... സാർ ഒരു അയ്യപ്പ ഭക്തൻ ആണെന്നാണോ അങ്ങയുടെ പങ്കകൾ മനസ്സിലാക്കേണ്ടത്?"
കുട്ട: "ഡോണ്ടു ഡോണ്ടു.... എന്റെ വിശ്വാസം വേറെയാണ്. എൻ്റെ അമ്മയാണ് എൻ്റെ കൺകണ്ട ദൈവം!! ദിവസവും, ആ തൃപ്പാദങ്ങൾ കഴുകി പൂജിച്ചിട്ടേ ഞാൻ വെളിയ്ക്കിറങ്ങൂ.."

നവോദ്ധാന നായകർ: "ഓരോരോ അന്ധവിശ്വാസങ്ങൾ... ഇപ്പൊ ശെരിയാക്കിത്തരാം....."
*******

പേടിച്ചോടിയ, ന. നായകരുടെ മാതാശ്രീകൾ താടിയും മുടിയും പിടിപ്പിച്ച്, സന്യാസിവേഷത്തിൽ, പല ക്ഷേത്രങ്ങളിലായി ഭജനമിരിയ്ക്കുന്നു എന്നാണ് ഇപ്പോൾ കിട്ടിയ വാർത്ത!!

Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

ചേമൂത്തോയും മുതലയും