Posts
Showing posts from 2017
ഉള്ളിച്ചെടികൾ
- Get link
- X
- Other Apps
"സതിക്കുട്ടീ, നീ എന്താ ഈ കാട്ടണ് ? അത് ഇന്നലെ നട്ടതല്ലേ ള്ളൂ?" അടുക്കളയിൽ നിന്ന് മുത്തിയുടെ ശബ്ദം.. ശരിയാണ്, ഇന്നലെ വാങ്ങിക്കൊണ്ടു വന്ന ഉള്ളിപ്പൊതിയിലെ ചിലത് മുളച്ചതായിരുന്നു. എന്നാൽ പിന്നെ അതിനെ കുഴിച്ചിടാം. ഉള്ളിച്ചെടി ഉണ്ടായാൽ പിന്നെ ഉള്ളി വാങ്ങേണ്ട ആവശ്യം ഇല്ലല്ലോ. അങ്ങിനെ നട്ടതാണ്. കുറെ വെള്ളവും ഒഴിച്ചിരുന്നു. രാവിലെ എണീറ്റ ഉടൻ ഓടിയത് ഉള്ളിച്ചെടിയുടെ അടുത്തേക്കാണ് - വേര് പിടിച്ചോ എന്ന് നോക്കാൻ. പുറത്തെടുത്തു നോക്കുമ്പോൾ ആണ് മുത്തിയുടെ വിലക്ക്. വേഗം അവിടെ തന്നെ കുഴിച്ചിട്ടു. പിറ്റേ ദിവസവും ആദ്യം ഓടിയത് ഉള്ളിച്ചെടി നോക്കാൻ തന്നെ. അടുത്ത് ആരും ഇല്ലെന്നു ഉറപ്പു വരുത്തി വേര് പരിശോധിക്കുമ്പോൾ മുത്തി വീണ്ടും.. "അതിനിത്തിരി സമയം കൊടുത്തൂടെ? ഇങ്ങിനെ ദിവസോം പറിച്ചു നോക്ക്യാ അത് കരിഞ്ഞു പൂവന്നെ ണ്ടാവൂ" വേഗം അവിടെത്തന്നെ കുഴിച്ചിട്ടു തിരിഞ്ഞു നടക്കുമ്പോളും ഉള്ളിലെ ശാസ്ത്രജ്ഞന് സംശയം ഒന്നും ഉണ്ടായിരുന്നില്ല. "മുത്തിക്ക് ഒന്നും അറിയില്ല. എന്ത് ചെയ്താലും വേണ്ടാ ന്ന് പറയും. സ്‌കൂളിൽ പഠിച്ച പോലെ ചെടിക്കു വേണ്ട വെള്ളം, പ്രകാ
മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...
- Get link
- X
- Other Apps
പണ്ട് പണ്ട്... ഉണ്ണിയും അച്ഛനും കൂടി അടിയന്തിരം ഉണ്ണാൻ പോയി. ഊണ് കഴിഞ്ഞു വരുമ്പോൾ അവിടന്ന് അച്ഛന് ഒരു അപ്പവും ഉണ്ണിക്ക് ഒരു അടയും കിട്ടി. വീടെത്തിയപ്പോൾ ഉണ്ണി ചോദിച്ചു "അച്ഛാ അച്ഛാ, ആ അപ്പം എനിക്ക് തരൂ.. എന്റെ അട എടുത്തോളൂ" അച്ഛൻ ഉണ്ണിക്കു അപ്പം കൊടുത്ത് ഉണ്ണീടെ അട വാങ്ങി തിന്നു. ഉണ്ണി ആ അപ്പം തിന്നില്ല. ആരും കാണാതെ കൊണ്ട് പോയി വീടിന്റെ വടക്കുഭാഗത്ത് കുഴിച്ചിട്ടു. അടുത്ത ദിവസം പോയി നോക്കിയപ്പോൾ അവിടെ ഒരു വ്യത്യാസവും കണ്ടില്ല. ദേഷ്യം വന്ന ഉണ്ണി പറഞ്ഞു "നാളേക്ക് ഇത് മുളച്ചില്ലെങ്കി അച്ഛന്റെ കൊങ്ങണം കത്തി കൊണ്ട് ഒന്ന് രണ്ടൊന്നു രണ്ട്". പിറ്റേ ദിവസം പോയി നോക്കുമ്പോൾ അപ്പച്ചെടിക്ക് മുള പൊട്ടിയിരിക്കുന്നു. ഉണ്ണി പറഞ്ഞു "നാളേയ്ക്കിത് ചെടി ആയില്ലെങ്കി അച്ഛന്റെ കൊങ്ങണം കത്തി കൊണ്ട് ഒന്ന് രണ്ടൊന്നു രണ്ട്" പിറ്റേ ദിവസം പോയി നോക്കുമ്പോ അതൊരു ചെടി ആയി നിൽക്കുന്നു. ഉണ്ണി പറഞ്ഞു "നാളേയ്ക്കിത് മരം ആയില്ലെങ്കി അച്ഛന്റെ കൊങ്ങണം കത്തി കൊണ്ട് ഒന്ന് രണ്ടൊന്നു രണ്ട്" അടുത്ത ദിവസം നോക്കുമ്പോ അതൊരു മരമായി നിൽക്കുന്നു.
മുത്തി പറഞ്ഞ കഥ - മീശവെലി
- Get link
- X
- Other Apps
പറമ്പിൽ കിളച്ചു കൊണ്ടിരുന്ന ചെമ്പനാണ് ഒരു ദിവസം ചോദിച്ചത്. "ന്താ ആണ്ടൻ കുട്ട്യേ, ഒരു മ്ലാനത?" "ഏയ്, ഒന്നൂല്യ ചെമ്പാ" "അങ്ങനല്ലല്ലോ ആണ്ടൻ കുട്ട്യേ, കൊറച്ചീസായി അടിയൻ കാൺണൂ, എന്തായാലും പറയീൻ . അട്യേന്റെ കയ്യില് ഉപായം ണ്ടെങ്കിലോ?" ശരിയാണ്. കുറെ നാളായി കുന്നത്തു കളത്തിലെ നീലാണ്ടന് ഒരു വിഷമം - വയസ്സ് 17 ആയി, ഇത് വരെ ഒരു പൊടിമീശ പോലും കിളിർത്തിട്ടില്ല. കൂടെയുള്ള പലർക്കും താടിയും മീശയും ഒക്കെ വന്നു. ഇനീപ്പോ നാണക്കേടൊന്നും വിചാരിക്കാൻ ഇല്ല. ആരോടെങ്കിലും പറയണ്ടേ? ചെമ്പനോട് തന്നെ ആവാം. "ഒന്നുല്ല്യ ചെമ്പാ.. വയസ്സൊക്കെ 17 ആയി. താടീം മീശീം ഒന്നും അങ്ക്ട് വരണില്യ.. ഒരു ആണാവേണ്ട സമയൊക്കെ ആയില്യേ? ഇനി അതൊന്നും വരില്ല്യേ ആവോ" നീലാണ്ടൻ കരയാതിരിക്കാൻ നന്നേ പണിപ്പെട്ടു. ചെമ്പന്റെ കണ്ണുകൾ പറമ്പിൽ മൂത്തു നിൽക്കുന്ന ഒത്ത ഒരു നേന്ത്രവാഴക്കുലയിൽ ഉടക്കി നിന്നു. ഒരു ദീർഘശ്വാസം വിട്ടിട്ടു അദ്ദേഹം മൊഴിഞ്ഞു. "ങ്ങള് ബേജാറാകാണ്ടിരിക്കിൻ.. വയീണ്ട്. മീക മരാനല്ലേ? ഒക്കെ സെരി ആക്കാം." "ന്താ ചെമ്പാ ഒ
മെക് ഡോണൾഡ്‌സിലെ മദാമ്മ
- Get link
- X
- Other Apps
പരമ്പരാഗതമായി മാടമ്പത്തുകാർ "മ" പ്രസിദ്ധീകരണങ്ങൾ വായിക്കാറില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി ഒക്കെ ആയിരുന്നു പതിവ്. പക്ഷെ മുത്തി മാത്രം ഇതിനൊരു അപവാദമായിരുന്നു. മംഗളം, മനോരമ ഒക്കെയാണ് ഇഷ്ടവാരികകൾ.. അപ്പൊ നിങ്ങൾ വിചാരിക്കും "കാരണവർക്ക് അടുപ്പിലും വായിക്കാമല്ലോ" എന്ന്. എന്നാൽ അങ്ങിനെയല്ല, വീട്ടിലെ എല്ലാവരെയും അടുപ്പിൽ കൊണ്ട് പോയി വായിപ്പിച്ചിട്ട്, അവനവൻ അതിന്റേതായ രീതിയിൽ തന്നെ വായിക്കുന്ന കാരണവത്തി ആയിരുന്നു മുത്തി. പറഞ്ഞു വന്നത്.. മുൻപ് പറഞ്ഞ വാരികകളും, കുഞ്ചുമാമയുടെ കോഴിക്കൂട്ടിനു മുകളിൽ ഇരുന്ന് ഇടയ്ക്കിടെ ഉള്ള കവിസമ്മേളനങ്ങളും ആയിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തിന് നിറം പകർന്നിരുന്നത്. അപ്പോളൊക്കെ വിചാരിക്കും.. സാധാരണക്കാരായ നമ്മൾ ഓ എൻ വി യുടെയും സുഗതകുമാരിയുടെയും ഒക്കെ കവിതകൾ കാഞ്ഞിക്കുളം എന്ന ഈ കുഗ്രാമത്തിലിരുന്ന് വായിക്കുന്നു. അപ്പൊ ഡൽഹിയിലും ബോംബെയിലും ഒക്കെയുള്ള പണക്കാർ എന്തൊക്കെ വലിയ കാര്യങ്ങളായിരിക്കും ചർച്ച ചെയ്യുന്നത്!! വളരെയേറെ കാലം കഴിഞ്ഞിട്ടാണ് മനസ്സിലായത്, അത് പോലെയുള്ള പണച്ചാക്കുകൾ ഭൂരിഭാഗവും സോപ്പ്, ചീ
മുത്തി പറഞ്ഞ കഥ ... കുറുക്കച്ചാരും മുത്തിയമ്മയും പിന്നെ നര്യേമ്മാമനും ..
- Get link
- X
- Other Apps
മുത്തി പറഞ്ഞ കഥ ... കുറുക്കച്ചാരും മുത്തിയമ്മയും പിന്നെ നര്യേമ്മാമനും .. ഒരു ദിവസം തീറ്റ കിട്ടാതെ വലഞ്ഞ ഒരു കുറുക്കൻ കല്ലടിക്കോടൻ മല വിട്ട് നാട്ടിലേക്കിറങ്ങി. മുട്ടിയങ്ങാടും നായാടിപ്പാറയും നെല്ലിക്കാത്തോടും കടന്ന് കാപ്പാട്ടിലെത്തി. അവിടെ ഒരു തൊടിയിൽ കുറെ കോഴികൾ കൊത്തിപ്പെറുക്കി നടക്കുന്നുണ്ടായിരുന്നു. കുറുക്കൻ ശബ്ദം ഉണ്ടാക്കാതെ പമ്മിപ്പമ്മി ഒരു തടിയൻ ചേവലിനെ ചാടി പിടിച്ചു. മറ്റു കോഴികളുടെ ശബ്ദം കേട്ട് നാട്ടുകാർ ഓടി വന്നപ്പോളേക്കും കോഴിയേയും കൊണ്ട് കുറുക്കച്ചാര്, കുഞ്ഞുനമ്പീശന്റെ തൊടിയിലൂടെ ചാടി അപ്പേട്ടന്റെ കണ്ടവും കൊക്കർണിയും പുല്ലോടക്കാടും കടന്ന് തെക്കിൻകരപ്പുഴയുടെ കരയിൽ എത്തിയിരുന്നു. *********************************************** ചുറ്റും നോക്കിയപ്പോൾ അവിടെ ഒരു വീട്ടിൽ ഒരു മുത്തിയമ്മ മുറ്റം അടിക്കുന്നു. കുറുക്കച്ചാര് മെല്ലെ മുത്തിയമ്മയുടെ അടുത്ത് പോയി ചോദിച്ചു. "മുത്തിയമ്മേ മുത്തിയമ്മേ, ഒരു ഉപകാരം ചിയ്യ്വോ??" "എന്താ കുറുക്കച്ചാരേ? കയ്യിൽ എന്താ? കോഴിയോ? എവിടുന്നാ അത്?" "അതൊക്കെ