Posts

Showing posts from 2022

പൊന്നോണം

Image
                  സപ്തമശ്രീ പൊന്നോണം   ഓണം എല്ലാ മലയാളികളുടെയും സ്വകാര്യമായൊരു അഹങ്കാരം ആണ്. പ്രളയവും കോറോണയും വരുത്തിയ ക്ഷീണം മറന്നു കേരളം ഉഷാറായി ഓണത്തെ വരവേറ്റ ഒരു കൊല്ലമാണ് കടന്നു പോയത്.  ലോകത്തിന്റെ പല കോണുകളിൽ ഇരുന്നു ഓണം കൊണ്ടാടിയ ഞങ്ങളുടെ തിരുവോണ വിശേഷങ്ങളിലേക്ക്...... നാട്ടിലെ പുതിയ വീട്ടിൽ  ഓണം കൂടിയതിന്റെ വിശേഷങ്ങൾ ആണ് സുനിക്ക് പറയാനുള്ളത് "നാട്ടിൽ സ്വന്തം വീട് വാങ്ങിയത് ഈ വർഷമാണ്. അവിടെത്തന്നെ ഓണവും ആകാമെന്ന് വെച്ചു. സത്യത്തിൽ എല്ലാവരും ഒന്നിച്ചുള്ള ഓണമാണ് ആഗ്രഹിച്ചതെങ്കിലും അങ്ങനെ നടന്നില്ല 😔. പിന്നെ ഞങ്ങൾ രണ്ടു പേരും സുഹൃത്തിന്റെ ഉമ്മയും. അതായിരുന്നു ഈ ഓണത്തിന്റെ ഹൈലൈറ്റ്. ആ ആന്റി ഒരുപാട് നാളായി പുറത്ത് പോയിട്ടില്ല. സസ്യാഹാരം പെരുത്തിഷ്ടം. കുട്ടികളെപ്പോലെ എക്സൈറ്റഡ് ആയിരുന്നു ആന്റി. പിന്നെ  പതിവുപോലെ ഭർത്താവ് വീട് വൃത്തിയാക്കൽ. ഭാര്യ അടുക്കളയൊരുക്കൽ. ഭർത്താവ് തേങ്ങ ചിരകൽ. ഭാര്യ പാചകം. പശ്ചാത്തലത്തിൽ ഓണപ്പാട്ടിനു പകരം ഒരു റെഡ് ഇന്ത്യന്റെ മുളങ്കുഴൽ സംഗീതം. എല്ലാം കഴിഞ്ഞ് ഓണക്കോടിയുടുത്തു സദ്യ കഴിക്കൽ. ഓണസെൽഫി. പോരെ മച്ചാനെ 😂" തിരുവോണ പിറന്നാളിന് കിട്ടിയ വിലമതിക്

Halloween Onam

Image
 
Image
 

വാട്ടീസ് ഇൻ എ നെയിം

Image
YouTube Video Link ആരോ തിന്നു വലിച്ചെറിഞ്ഞ കേരഖണ്ഡം പോലെ ഭാരതാംബയുടെ കാൽച്ചുവട്ടിൽ കിടക്കുന്ന നാട്ടിലെ, തികഞ്ഞ ഒരു മലയാളിയായിരുന്നു കൃഷ്ണൻകുട്ടി. എല്ലാവരെയും പോലെ തിന്നു, ഉറങ്ങി, സ്കൂളിൽ പോയി, ഒടുവിൽ എഞ്ചിനീയറിംഗ് കോളേജിൽ!! ഗവണ്മെന്റ് സ്കൂളുകളിലെ സ്ഥിരം ഒന്നാം സ്ഥാനക്കാരനായിരുന്ന കുട്ടി അവിടെ വെച്ച് ആദ്യമായി തോൽവി രുചിക്കുന്നു. പിന്നീട്, ഇതിലും വമ്പന്മാരായ ഇംഗ്ലീഷ് മീഡിയംകാരും തനിക്കു കൂട്ടുണ്ടെന്നും, ഇത് തോൽവി അല്ലെന്നും "സപ്പ്ളി" എന്ന് ഓമനപ്പേരുള്ള, എല്ലാവരും കടന്നുപോവേണ്ട ജീവിതാനുഭവം ആണെന്നുമുള്ള ആത്മീയതത്വം ഗ്രഹിക്കുന്നു. ഇടക്കിടയ്ക്ക് ക്ലാസ് ബഹിഷ്കരിച്ച് ഇംഗ്ളീഷ് സിനിമക്കു പോകാൻ ശീലിക്കുന്നു. അങ്ങനെയാണ് അദ്ദേഹം ജാക്കി ചാൻ, അർണോൾഡ് എന്നിവർ അടക്കി വാഴുന്ന ആക്ഷൻ സിനിമകളുടെ മായികലോകത്തേക്ക് കടന്നുചെല്ലുന്നത്.  അവധിദിവസങ്ങളിൽ, കുട്ടി വീട്ടുകാരുമായി ആ മായികലോകത്തെ കാഴ്ചകൾ പങ്കുവെക്കുന്നു.അമ്മക്ക് ഏറ്റവും ഇഷ്ടമായത് അർണോൾഡ് ശിവശങ്കരനെയാണ്. അത് അർണോൾഡ് ഷ്‌വാർസ്നെഗർ ആണെന്ന് തിരുത്താൻ ശ്രമിച്ചെങ്കിലും അമ്മ ശിവശങ്കരനിൽ തന്നെ ഉറച്ചുനിന്നു. അത് ഒരു ഉർവ്വശീശാപം ആയി എന്ന് പറയാതെ വയ്യ! ക

കുഞ്ഞിയും മുനിയും

Image
"മുനീ.." ദേഷ്യത്തിൽ തിരിഞ്ഞു നോക്കിയപ്പോൾ, തൊട്ടു പിന്നിൽ രാമൻകുട്ടി ! അവന്റെ തോളിലെ കൂട്ടിൽ " കിങ്ങിണി " - രാമൻ കുട്ടിയുടെ മൈന ! കിങ്ങിണിയാണ് വിളിച്ചത് .. കിങ്ങിണിയെ കണ്ടതും ഉണ്ണീടെ ദേഷ്യമൊക്കെ പമ്പ കടന്നു . " കിങ്ങിണിക്കുട്ടീ .." ഉണ്ണി മൈനയെ കൊഞ്ചിച്ചു . " ഒന്ന് പോടാ മുനീ.. മതി നിന്റെ പുന്നാരം ..." ഉണ്ണിയെ ഉന്തിമാറ്റിയിട്ട് രാമൻകുട്ടി കിങ്ങിണിയെയും കൊണ്ട് നടന്നകന്നു .   എപ്പോളും അങ്ങനെയാണ് . ഉണ്ണിയെ രാമൻകുട്ടിക്ക് കാൽ കാശിന് വിലയില്ല . "ചുക്കിനും  ചുണ്ണാമ്പിനും കൊള്ളാത്തവൻ " എന്നാണു ഉണ്ണി കേൾക്കാതെ അവൻ പറയാറ് . ഉണ്ണീടെ മുന്നിൽ വെച്ച് കുറച്ചു കൂടി മയപ്പെടുത്തി "മുനീ" എന്നാക്കും .. കിങ്ങിണിയെക്കൊണ്ടും  അങ്ങനെ വിളിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട് ഇപ്പൊ . അവൻ കളിയാക്കുകയാണ് എന്ന് ഉണ്ണിക്ക് മനസ്സിലാവും , ദേഷ്യം വരും . എന്നാലും അവൻ ഉള്ളിൽ വിചാരിക്കും . " സാരല്യ , ന്നാലും ഞാൻ നിന്നെ മാതിരി സാമർത്ഥ്യക്കട്ട അല്ലല്ലോ .."   ഉണ്ണി പാവമാണ് , അവന് എല്ലാവരെയും, എല്ലാത്തിനെയ