ആമവിജ്ഞാനകോശം
അമേരിക്കക്കാരൻ പുഷ്‌കർ കുമാർ നായർ നമ്പീശൻ ആദ്യമായി ലീവിൽ വരുന്നു. സ്വീകരണം ഭാര്യവീട്ടുകാരുടെ അവകാശമായതു കൊണ്ട് അവരെല്ലാവരും വിമാനത്താവളത്തിൽ തലേദിവസം തന്നെ പായും തലയിണയുമായി എത്തിയിരുന്നു. ബന്ധത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചു കെട്ടിപ്പിടിച്ചതിനു ശേഷം, എല്ലാവരും ടാറ്റാ സുമോയിൽ നാലു ക്രീമീലെയറുകളായി അടുക്കപ്പെടുന്നു. ലെയർ 1: ഭാര്യയുടെ മാതാ പിതാ ഗുരു ദൈവം.. ലെയർ 2: പുഷ്‌കർ കുമാർ നായർ നമ്പീശൻ ലെയർ 3: അളിയൻസ്, ബന്ധുക്കൾ (പലവക) ലെയർ 4: പെട്ടി സഞ്ചി കുട വടി ബന്ധുക്കളെ കളയാൻ നിർവാഹമില്ലാത്തതു കൊണ്ട്, ഒരു സഞ്ചി പിച്ചക്കാരനു കൊടുക്കുന്നു. വേറൊരു സഞ്ചി "ഐ ഡോണ്ട് നോ രാം നാരായൺ" എന്നു പറഞ്ഞ് വഴിയരുകിൽ വെച്ച് ഓടി രക്ഷപ്പെടുന്നു. പുലർച്ചെ അഞ്ചുമണിയ്ക്ക്, വീട്ടുപടിയ്ക്കൽ വണ്ടിയെത്തിയതും അമ്മായിമാതാപിതാ, സ്ക്കഡ്ഡും പേട്രിയറ്റുമായി വീട്ടിനുള്ളിലേക്ക് സ്വയം വിക്ഷേപിച്ചു. ഇറങ്ങാൻ ശ്രമിച്ച പുഷ്‌കർ N(A)RI യെ ബന്ധുബലവാൻമാർ വണ്ടിയിലേയ്ക്കു തന്നെ പുഷ് ചെയ്തു കയറ്റി. അഞ്ചുമിനുട്ടിൽ വേഷം മാറി, വിളക്കും താലവുമായി വന്ന സ്ക്കഡിന്റെയും പേട്രിയുടെയും ആജ്ഞാനുസരണം അളിയബന്ധ