Posts

Showing posts from 2020

പ്രണയസംഗീതം

Image
പ്രണയസംഗീതം സതീഷ് മാടമ്പത്ത്   അതിർവരമ്പുകളില്ലാത്ത പ്രേമത്തി- നരിയ കണ്ണാടിയാവണം മാനസം അരികിലൊട്ടിയിരിക്കുമാറാകണം  പറയുവാൻ എന്നുമേറെയുണ്ടാവണം അറിയുവാൻ തമ്മിലൊന്നുമില്ലാതെയായ് പിരിയുവാൻ കഴിയാത്തവരാവണം   മറകളില്ലാതെയാവണം, തങ്ങളിൽ  കറ കളഞ്ഞ പ്രണയമുണ്ടാവണം തളരുമാത്മാവിനുള്ളിൽ, പരസ്പരം കുളിരുറങ്ങും ഹിമബിന്ദുവാകണം    കനിവു പൂക്കും മനസ്സിന്റെ ജാലകം  കനവിലേയ്ക്ക് തുറന്ന കണ്ണാവണം കരകൾ കാണാത്ത നൗക പോൽ, പ്രേമമാം കടലിലാടിയുലഞ്ഞു നടക്കണം    കരതലങ്ങൾ ചേർത്തൊപ്പം ഗമിയ്ക്കണം കരളുമാത്മാവുമൊന്നായിരിയ്ക്കണം അരിയൊരാശ്ലേഷമാമനുഭൂതിയിൽ അരുമയായ കിടാങ്ങൾ പിറക്കണം      എങ്കിലും , അതിലുമേറെയായ് .... അതിലുമേറെയായ് , ചുറ്റിലും കേഴുന്ന   പതിത ചിത്തങ്ങൾ കാണുമാറാകണം അരവയർ കഞ്ഞി കാണാൻ കൊതിച്ചവർ- ക്കൊര

തീപ്പെട്ടി

Image
                                                                                  തീപ്പെട്ടി "തീപ്പെട്ടി പണ്ടില്ലതിനാൽ ജനങ്ങൾ- ക്കേർപ്പെട്ട കഷ്ടം പറയാവതല്ലാ ഇപ്പോഴതിൻ മാതിരിയൊന്നുമല്ല തീപ്പെട്ടിയില്ലാതൊരു വീടുമില്ല" "എന്റെ അച്ഛൻ പാടിത്തന്നതാ.. അവരുടെ മുത്തശ്ശന്റെയൊക്കെ കാലത്ത് തീപ്പെട്ടി ഇല്ലത്രെ." "അപ്പൊ മുത്തിടെ അച്ഛന് പാട്ടൊക്കെ അറിയും ല്ലേ?" "പിന്നേ!! അതു മാത്രല്ല, ചുട്ട കോഴിയെ  പറപ്പിക്കണ ഉഗ്രമന്ത്രവാദി!! കുട്ട്യോള് ന്ന് വെച്ചാ ജീവനായിരുന്നു. കുഞ്ചു (മുത്തീടെ അനിയൻ) ചെറിയ കുട്ടിയായിരുന്നപ്പോ, ഒരു ദിവസം അച്ഛന്റെ അടുത്ത് പോയി ചോദിച്ചു" "അച്ഛാ, നിയ്ക്ക് ഒരു മന്ത്രം പറഞ്ഞു തരൂ." അച്ഛന്റെ കയ്യിലാണോ വിദ്യകൾക്ക് ക്ഷാമം!! അച്ഛൻ ഒരു തീപ്പെട്ടിക്കൊള്ളി കയ്യിലെടുത്ത് മന്ത്രം ചൊല്ലി. "ഇന്ത്രാച്ചി മന്ത്രത്തിരിയ പാക്കനാ... ഖും!!" ആ "ഖും" ശബ്ദത്തിന്റെ ഒപ്പം കൊള്ളി തീപ്പെട്ടിയിൽ ഉരയ്ക്കും. അപ്പൊ "ഖും" ശബ്ദത്തോടെ തീ കത്തും. കുഞ്ചൂന് നല്ല സന്തോഷാവും. അവനും തീപ്പെട്ടി എടുത