Posts

Showing posts from 2019

മുത്തി പറഞ്ഞ കഥ - പത്തേരിപ്പല്ലൻ

Image
പണ്ടുപണ്ട്... ഒരു നാട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നു. ആർക്കും ഒരു ഉപദ്രവവുമില്ലാത്ത ഒരു പാവം കുട്ടി. ഒറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. വായ്  നിറച്ചും കോന്ത്രൻപല്ലുകൾ!! മാത്രമല്ല, പല്ലും തേയ്ക്കില്ലായിരുന്നു. വൃത്തികേടും വായ്‌നാറ്റവും സഹിക്കാൻ വയ്യാതെ കൂട്ടുകാർ കളിയാക്കി വിളിച്ചു. "പത്തേരിപ്പല്ലൻ" (വായിൽ പത്തുവരി പല്ലാണെന്നു പറഞ്ഞു കളിയാക്കി വിളിച്ച "പത്തുവരിപ്പല്ലൻ" ആണ് "പത്തേരിപ്പല്ലൻ" ആയത്.) ***************** ഒരു ദിവസം പത്തേരിപ്പല്ലൻ കുറച്ചു ദൂരത്തുള്ള ഒരു ബന്ധുവീട്ടിൽ അടിയന്തരം ഉണ്ണാൻ പോയി. തിരിച്ചു വരുമ്പോൾ രാത്രിയായി. പാടങ്ങളുടെ നടുവിലൂടെ നടന്നു വരുമ്പോൾ ഒരുപാടു ഭക്ഷണം കഴിച്ചതു കൊണ്ട് ഉറക്കം വന്നുതുടങ്ങി. അങ്ങിനെ പനങ്കൂട്ടങ്ങളുടെ ഇടയിൽ ഇരുന്നു ഇളംകാറ്റേറ്റ് മയങ്ങിപ്പോയി. ആ പനകളുടെ മുകളിൽ കുറെ യക്ഷികൾ ആയിരുന്നു താമസം. രാത്രിയായപ്പോൾ അവർ താഴെ ഇറങ്ങിവന്നു. കൂർക്കം വലിച്ച്, വായ തുറന്നു വച്ചുറങ്ങുന്ന പത്തേരിപ്പല്ലനെ കണ്ടു. വായിൽ നിറച്ചു പല്ല്!! പല്ലിൽ നിറച്ചു ഭക്ഷണപദാർത്ഥങ്ങൾ!! അവർക്കു നല്ല സന്തോഷമായി - ഇന്നത്തെ കാര്യം കുശാൽ!!

ഒരു നവോദ്ധാന അപാരത

കുട്ടപ്പൻ ഒരു കൂട്ടവലിയൻ (Croud Puller) ആയിരുന്നു. പത്രസമ്മേളനത്തിൽ: സ്വ ലേ: "കുട്ടപ്പൻ സാർ, ശബരിമല വിഷയത്തിൽ താങ്കളുടെ നിലപാട് എന്താണ്?" കുട്ട: "വിശ്വാസികൾക്കൊപ്പം.." ******* അടുത്ത ദിവസം, പെൺവേഷം കെട്ടിയ നവോദ്ധാന നായകർ സാനിറ്ററി പാഡും, അമേദ്യവുമായി മല കയറി.. ******* സ്വ ലേ (വീണ്ടും): "കുട്ടപ്പൻ സാർ!!!??..... കുട്ട: "ഞാൻ വിശ്വാസികൾക്കൊപ്പം തന്നെ. ഇതിനെ ശക്തമായി അപലപിയ്ക്കുന്നു!!" സ്വ ലേ: "അപ്പൊ... സാർ ഒരു അയ്യപ്പ ഭക്തൻ ആണെന്നാണോ അങ്ങയുടെ പങ്കകൾ മനസ്സിലാക്കേണ്ടത്?" കുട്ട: "ഡോണ്ടു ഡോണ്ടു.... എന്റെ വിശ്വാസം വേറെയാണ്. എൻ്റെ അമ്മയാണ് എൻ്റെ കൺകണ്ട ദൈവം!! ദിവസവും, ആ തൃപ്പാദങ്ങൾ കഴുകി പൂജിച്ചിട്ടേ ഞാൻ വെളിയ്ക്കിറങ്ങൂ.." നവോദ്ധാന നായകർ: "ഓരോരോ അന്ധവിശ്വാസങ്ങൾ... ഇപ്പൊ ശെരിയാക്കിത്തരാം....." ******* പേടിച്ചോടിയ, ന. നായകരുടെ മാതാശ്രീകൾ താടിയും മുടിയും പിടിപ്പിച്ച്, സന്യാസിവേഷത്തിൽ, പല ക്ഷേത്രങ്ങളിലായി ഭജനമിരിയ്ക്കുന്നു എന്നാണ് ഇപ്പോൾ കിട്ടിയ വാർത്ത!!