Posts

Showing posts from September, 2022

പൊന്നോണം

Image
                  സപ്തമശ്രീ പൊന്നോണം   ഓണം എല്ലാ മലയാളികളുടെയും സ്വകാര്യമായൊരു അഹങ്കാരം ആണ്. പ്രളയവും കോറോണയും വരുത്തിയ ക്ഷീണം മറന്നു കേരളം ഉഷാറായി ഓണത്തെ വരവേറ്റ ഒരു കൊല്ലമാണ് കടന്നു പോയത്.  ലോകത്തിന്റെ പല കോണുകളിൽ ഇരുന്നു ഓണം കൊണ്ടാടിയ ഞങ്ങളുടെ തിരുവോണ വിശേഷങ്ങളിലേക്ക്...... നാട്ടിലെ പുതിയ വീട്ടിൽ  ഓണം കൂടിയതിന്റെ വിശേഷങ്ങൾ ആണ് സുനിക്ക് പറയാനുള്ളത് "നാട്ടിൽ സ്വന്തം വീട് വാങ്ങിയത് ഈ വർഷമാണ്. അവിടെത്തന്നെ ഓണവും ആകാമെന്ന് വെച്ചു. സത്യത്തിൽ എല്ലാവരും ഒന്നിച്ചുള്ള ഓണമാണ് ആഗ്രഹിച്ചതെങ്കിലും അങ്ങനെ നടന്നില്ല 😔. പിന്നെ ഞങ്ങൾ രണ്ടു പേരും സുഹൃത്തിന്റെ ഉമ്മയും. അതായിരുന്നു ഈ ഓണത്തിന്റെ ഹൈലൈറ്റ്. ആ ആന്റി ഒരുപാട് നാളായി പുറത്ത് പോയിട്ടില്ല. സസ്യാഹാരം പെരുത്തിഷ്ടം. കുട്ടികളെപ്പോലെ എക്സൈറ്റഡ് ആയിരുന്നു ആന്റി. പിന്നെ  പതിവുപോലെ ഭർത്താവ് വീട് വൃത്തിയാക്കൽ. ഭാര്യ അടുക്കളയൊരുക്കൽ. ഭർത്താവ് തേങ്ങ ചിരകൽ. ഭാര്യ പാചകം. പശ്ചാത്തലത്തിൽ ഓണപ്പാട്ടിനു പകരം ഒരു റെഡ് ഇന്ത്യന്റെ മുളങ്കുഴൽ സംഗീതം. എല്ലാം കഴിഞ്ഞ് ഓണക്കോടിയുടുത്തു സദ്യ കഴിക്കൽ. ഓണസെൽഫി....

Halloween Onam

Image