Posts

Showing posts from July, 2021

ശങ്കരൻ നായാടി

Image
Click here to watch the YouTube Video Version (കഥാചിത്രം - ശങ്കരൻ നായാടി)   ശങ്കരൻ നായാടി ------------------------------------ ഭദ്രകാളിയ്ക്കു കലി കയറി. ആദ്യമായിട്ടാണ് ഒരാൾക്കിത്ര ധിക്കാരം!! ഭക്തന്റെ നീണ്ട തപസ്സിനൊടുവിൽ പ്രത്യക്ഷപ്പെട്ടതാണ്!! ചോരയിറ്റു വീഴുന്ന നീണ്ട നാക്ക്.. കൂർത്തുനീണ്ട ദംഷ്ട്രകൾ.. കനൽക്കട്ടകൾ പോലത്തെ കണ്ണുകൾ.. തലയോട്ടിമാല.. അഴിച്ചിട്ട മുടി.. പത്തു കൈകളിൽ ആയുധങ്ങൾ, ദാരികന്റെ തല.. "ദേവി ക്ഷമിയ്ക്കണം. അടിയന് ചിരിക്കാതിരിക്കാൻ പറ്റുന്നില്ല.  ഇത്ര ഘോരരൂപിണിയായ, ശത്രുസംഹാരിണിയായ ദേവിയുടെ പാതാളം പോലത്തെ ആ മൂക്ക്!! ഒരു ജലദോഷം വന്നാലുള്ള അവസ്ഥ ആലോചിച്ചു പോയി" "ഹ ഹ ഹ ഹ ഹ ......" നാറാണത്തു ഭ്രാന്തൻ നിലത്ത് വീണുരുണ്ടു ചിരിച്ചു. "അല്ല മുത്തീ, പ്രാന്തനായതോണ്ടാണോ പേടി ഇല്ലാത്തത്?" അതുവരെ നല്ല രസത്തിൽ കഥകേട്ടുകൊണ്ടിരുന്ന കുഞ്ചുണ്ണൂലിയ്ക്ക് അതായിരുന്നു സംശയം!  "ഏയ്, അല്ല കുട്ടീ. വരരുചിടെ പറയി പെറ്റ പന്തിരുകുലത്തിലെ  ദിവ്യനായിരുന്നു നാറാണത്തു ഭ്രാന്തൻ. ദൈവാംശം ഉള്ള ആൾ, ത്രികാല ജ്ഞാനി!! ആൾക്കാരടെ മുമ്പില് പ്രാന്തനായി നടക്ക്