Posts

Showing posts from January, 2018

അശ്വമേധം അഥവാ നിങ്ങൾക്കുമാകാം കോടീശ്വരൻ

Image
രാവിലെ ഒരു മീറ്റിങ്ങിൽ ആയിരുന്നപ്പോൾ ആണ് മൊബൈൽ ഫോൺ അടിച്ചത്.. നാട്ടിൽ നിന്നാണ്.. എന്തെങ്കിലും അത്യാവശ്യമാണോ എന്തോ!!  പരിചയമുള്ള നമ്പർ അല്ല.. പരിഭ്രമത്തോടെ മീറ്റിങ് റൂമിൽ നിന്ന് ചാടി പുറത്തിറങ്ങി.. "ഹലോ" പരിചയമുള്ള ശബ്ദവുമല്ല, എന്താണാവോ?!! പിടയ്ക്കുന്ന ഹൃദയത്തോടെ "ഹലോ" പറഞ്ഞു. അപ്പൊ അങ്ങേത്തലയ്‌ക്കൽ നിന്ന്... "ആരാന്ന് മനസ്സിലായ്യോ?" അത് മനസ്സിലാക്കിയെടുക്കാനുള്ള സമയം ഉണ്ടായിരുന്നില്ല, മീറ്റിങ്ങിന് തിരിച്ചു കേറണം.. എന്തായാലും ആ ശബ്ദത്തിൽ നിന്ന്, അത്യാഹിതം ഒന്നും ഇല്ല എന്ന് മനസ്സിലായി. സമാധാനം!! അപ്പോൾ കുളു വരുന്നു.. "പാലക്കാട്ട് ന്ന് ആണ്.. ആലോചിച്ച് നോക്ക്.." ഹോ!! ഇതു പ്രശ്നമാവുമല്ലോ... എന്നാലും, "വെച്ചിട്ടു പോടാ *# $$**" എന്നൊന്നും പറയാൻ പറ്റില്ല.  ചിലപ്പോൾ വല്ല റിയാലിറ്റി ഷോയിൽ നിന്നും ആണെങ്കിൽ വെറുതെ കിട്ടുന്ന ഒരു ഫ്ലാറ്റോ കാറോ എന്തിന് വേണ്ടെന്നു വെക്കണം? മീറ്റിങിനേക്കാൾ പ്രധാനം ഇപ്പൊ ഇത് തന്നെ.. ഞാൻ "അശ്വമേധം" കളിയ്ക്കാനിരുന്നു. "സ്ത്രീ/

കുപ്പനും വേലയും

വേലയ്ക്കു വാടാ കുപ്പാ.. എനക്ക് മാട്ടേനയ്യാ.. ഊണ് ക്ക് വാടാ കുപ്പാ.. പെരിയെല എങ്കേ?

ഒരു ശങ്കരാന്തിയുടെ ഓർമ്മക്കുറിപ്പ്

Image
Click here to view the Video version (Kadha Chithram) "ചേട്ടേ പോ, ശീബോദി വാ ചേട്ടേ പോ, ശീബോദി വാ.." "ഉണ്ണീ, ത്തിരി പതുക്കെ.. അമ്മമ്മയ്ക്ക് ഇത്ര വേഗത്തില് ഓടാനൊന്നും വയ്യ ട്ടോ" ശങ്കരാന്തി - കർക്കിടകം ഒന്നാം തിയ്യതി - കർക്കിടക സംക്രാന്തി !! ഉണ്ണിയ്ക്ക് വളരെ ഇഷ്ടമുള്ള ഒരു ദിവസമാണ് അത് - കർക്കിടകക്കൊയ്ത്തിനുള്ള തയ്യാറെടുപ്പിന് നാന്ദി കുറിയ്ക്കുന്ന ദിവസം.. ഒരാഴ്ച്ച മുൻപുതന്നെ ഒരുക്കങ്ങൾ തുടങ്ങും. പണിക്കാർ മുറ്റം ചെത്തിക്കോരി, തൊടിയിലെ കാടുവെട്ടി വെടിപ്പാക്കും. പിന്നെ മമ്പണി. മണ്ണു കുഴച്ച്, മുറ്റത്തിനു ചുറ്റും ചെറിയ തിട്ടുണ്ടാക്കുന്ന മമ്പണി (മൺപണി) ഉണ്ണിയും അച്ഛനും കൂടിയാണ് ചെയ്യുക.  പണികഴിഞ്ഞ മൺതിട്ടിൽ അമ്മമ്മ ചാണകം പൊതിയും; മുറ്റത്തും ചാണകം മെഴുകും. ചാണകം ഉരുട്ടി, ഉണക്കിച്ചുട്ട് ഭസ്മം ഉണ്ടാക്കും. ശങ്കരാന്തി ദിവസം വൈകുന്നേരം വീടും പരിസരവും അടിച്ചുതളിച്ചു വൃത്തിയാക്കി, ചേട്ടാഭഗവതിയെ കുടിയൊഴിപ്പിച്ച് ശ്രീഭഗവതിയെ (ശീബോതി) കുടിയിരുത്തണം. മുറവും ചൂലുമായി വീടിനുചുറ്റും ചേട്ടയെ ആട്ടിയോടിച്ച് പടികടത്തിയാൽ, ശ്രീഭഗവതി വന്നു കു

മുത്തി പറഞ്ഞ കഥ - കിളിയുടെ കാക്കപ്പൊന്ന്

Image
ഒരു കിളിയ്ക്ക് ഒരു കഷ്ണം കാക്കപ്പൊന്ന് കളഞ്ഞുകിട്ടി. പൊന്നു കിട്ടിയ കിളിയ്ക്ക് അഹങ്കാരമായി. കിളി പറന്നു പോയി നാടുവാഴിത്തമ്പുരാന്റെ കോവിലകത്തിനു പുറത്തെ ഒരു മരക്കൊമ്പിൽ ചെന്നിരുന്ന് ഇങ്ങിനെ പറയാൻ തുടങ്ങി. "എന്നോളം പൊന്നുണ്ടോ കൊലോത്തേയ്ക്ക്? എന്നോളം പൊന്നുണ്ടോ കൊലോത്തേയ്ക്ക്?" ഇത് കേട്ട് നാണക്കേടായ നാടുവാഴി സേനാനായകനോടു കൽപ്പിച്ചു. "അയ്യേ!! ആ കിളി നമ്മുടെ മാനം കെടുത്തും. പോയി അതിൻ്റെ കയ്യിന്ന് ആ പൊന്ന് പിടിച്ചുവാങ്ങൂ." ഭടന്മാർ പോയി കിളിയെ പിടിച്ച് ബലമായി കാക്കപ്പൊന്നു വാങ്ങി നാടുവാഴിയെ ഏൽപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മരക്കൊമ്പിൽ കിളി വീണ്ടും!! "കൊലോത്തേയ്ക്ക് പൊന്നില്ലാതെ എൻ്റെ പൊന്നു മേടിച്ചേ.. കൊലോത്തേയ്ക്ക് പൊന്നില്ലാതെ എൻ്റെ പൊന്നു മേടിച്ചേ.." "ഛെ.. ഇത് അതിലും നാണക്കേടായല്ലോ!! ആ പൊന്ന് കിളിയ്ക്കു തന്നെ തിരിച്ചു കൊടുത്തോളൂ" ഭടന്മാർ പൊന്ന് കിളിയെ തിരിച്ചേൽപ്പിച്ചു. സമാധാനമായി എന്ന് വിചാരിച്ചിരിക്കുമ്പോൾ കിളിയുടെ ശബ്ദം!! "കൊലോത്തേയ്ക്ക് പൊന്നില്ലാതെ എൻ്റെ പൊന്നു മേടിച്ചേ.. എന്നെ പേടിച്ച് എനിയ്ക്കു തന

മുത്തിയുടെ തമിഴ് നുണപ്പാട്ട്

Image
Please watch the Video first!!  :-) https://www.youtube.com/watch?v=gy-XrZwbFyg&t=2s മുള്ളിൻ  മൊനേമ്മില് മൂൻറു കൊളം കുത്തി, അതിൽ  രണ്ടു കൊളം പൊട്ട, ഒന്നില് തണ്ണിയുമില്ല്യേ തണ്ണിയില്ല്യാ കൊളത്ത്ക്ക് മൂൻറു പേര് നീന്തക്കാര് രണ്ടു പേര് നൊണ്ടി, ഒരുവന് കയ്യതുമില്ല്യേ  കയ്യില്ല്യാ കുശവന്ക്ക് മൂൻറു കലം മലഞ്ച്  രണ്ടു കലം പൊട്ട, ഒന്നിന് മൂടതുമില്ല്യേ മൂടില്ല്യാ കലത്ത്ക്ക് മൂണ്ടരിശി പോട്ട് രണ്ടരിശി പച്ച, ഒന്നിന് വേവതുമില്ല്യേ വേവില്ല്യാ അരിശിയ്ക്ക് മൂൻറു പേര് വിരുന്തുകാര് രണ്ടുപേര് പട്ടിണി, ഒരുവന് ഊണതുമില്ല്യേ ഊണില്ല്യാ വിരുന്ത്ക്ക് ഊട്രത്ക്ക് മൂണ്ടെരുമ രണ്ടെരുമ മച്ചി, ഒന്നിന് പേറതുമില്ല്യേ പേറില്ല്യാ എരുമയ്ക്ക് മേയ്ക്കർത്ക്ക് മൂൻറു തലം രണ്ടു തലം മൊട്ട, ഒന്നില് പുല്ലതുമില്ല്യേ പുല്ലില്ല്യാ തലത്ത്ക്ക് മൂൻറു പണം നീതിപ്പണം രണ്ടു പണം പൊട്ട, ഒന്നിന് സെത്തവുമില്ല്യേ സെത്തമില്ല്യാ പണത്ത്ക്ക് മൂൻറു പേര് നോട്ടക്കാര് രണ്ടുപേര് കുരുടൻ, ഒരുവന് കണ്ണതുമില്ല്യേ ഒരുവന് കണ്ണതുമില്ല്യേ സതീഷ് മാടമ്പത്ത്/  മുത്തി (മാടമ്പത്ത് പാർവത

ചേമൂത്തോയും മുതലയും

Image
വിശ്വവിഖ്യാതമല്ലാത്ത ഒരു മൂക്കിന്റെ കഥയാണ് ഇത്. അല്ല, ഒരു വിധത്തിൽ പറഞ്ഞാൽ, മൂക്ക് വിശ്വവിഖ്യാതം തന്നെയായിരുന്നു. താഴെ പറഞ്ഞ നിബന്ധനകൾ ഉൾപ്പെട്ടതായതു കൊണ്ട് അവകാശവാദം ഒന്നു സുരക്ഷിതമാക്കി എന്നേ ഉള്ളൂ. 1.  ചേലപ്പാറ കുന്നു കയറാൻ തുടങ്ങുമ്പോൾ തന്നെ അന്ന് വൈകുന്നേരത്തെ ചായക്കടി എന്താണെന്നു പ്രവചിയ്ക്കാൻ മൂക്കിനാവുമായിരുന്നു. 2.  മൂക്ക് കുന്നു കയറാൻ തുടങ്ങി എന്നു പ്രവചിയ്ക്കാൻ മുത്തിയ്ക്കും പറ്റുമായിരുന്നു. "അവൻ്റെ ഹോണടി കേക്ക് ണ്ണ്ട്.. ഇപ്പൊ എത്തും" ആ മൂക്കുവലി കാഞ്ഞിക്കുളംകാർക്കിടയിലും വിഖ്യാതം. 3.  അമേരിക്കൻ ബേസ്ബാൾ വേൾഡ് കപ്പ് എന്നതു പോലെ, നമ്മുടെ മൂക്കിൻ്റെ  വേൾഡ് കാഞ്ഞിക്കുളം ആയിരുന്നു. ****** ഡോ: ഭോട്ടിന്റെ ടീമിലെ രാജേഷ് ആണ് ആദ്യമായി മൂക്കിന്റെ കാര്യത്തിൽ ഒരു തീർപ്പു പറഞ്ഞത്. ആദ്യജോലി..  മുംബൈ - അന്ധേരി ഈസ്റ്റ്.. ഡോ: ഭോട്ടിനെ, കയ്യിൽ ഒരു സിഗരറ്റ് ഇല്ലാതെ കണ്ടിട്ടേയില്ല.. അദ്ദേഹം സിഗരറ്റ് വലിയ്ക്കുന്നതും കണ്ടിട്ടില്ല. കയ്യിലെ സിഗരറ്റ് അദ്ദേഹത്തിൻ്റെ ആത്മവിശ്വാസത്തിന്റെ അടിത്തറയാണെന്ന് എപ്പോഴും തോന്നാറുണ്ട

കോങ്ങാടൻ ചന്തയിലെ കൂടാരം

Image
പാലക്കാട് ജില്ലയിൽ കല്ലടിക്കോടൻ മലയുടെ താഴ്‌വരയിൽ, സ്വപ്നം കണ്ടുമയങ്ങുന്ന മനോഹരിയായ ഒരു വള്ളുവനാടൻ ഗ്രാമമാണ് കാഞ്ഞിക്കുളം! അവിടെ നിന്ന് അഞ്ചു കി.മീ. മാറി മയങ്ങുന്ന മറ്റൊരു മനോഹരിയാണ് കോങ്ങാട്. കൊങ്ങുനാട് ലോപിച്ചാണത്രെ കോങ്ങാട് ആയത്. അവിടെ എല്ലാ തിങ്കളാഴ്ചയും നടക്കുന്ന മഹാമഹമാണ് കോങ്ങാടൻ ചന്ത. കർഷകർക്ക് ഇടനിലക്കാരില്ലാതെ അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വിറ്റഴിയ്ക്കാനുള്ള വിപണി. ഉപഭോക്താവിന് ആദായവിലയ്ക്ക് നല്ല സാധനങ്ങൾ വാങ്ങാനുള്ള അവസരം.. നിത്യോപയോഗസാധനങ്ങളുടെ വിൽപ്പനയും കാളച്ചന്തയും പൊടിപൊടിയ്ക്കും. ഒരു ഉത്സവപ്രതീതിയാണ് അന്നവിടെ. ആകെ ബഹളമയം.. ആദ്യകാലങ്ങളിൽ നടന്നാണ് എല്ലാവരും ചന്തയ്ക്കു പോയ്‌ക്കൊണ്ടിരുന്നത്‌. രാവിലെ നേരത്തെ ഇറങ്ങുന്ന അവർ "ഷോപ്പിങ്" ഒക്കെ കഴിഞ്ഞ്, ചായക്കടയിൽ നിന്ന് ഭക്ഷണം കഴിച്ച്, ചിലപ്പോൾ രണ്ടെണ്ണവും അടിച്ചിട്ടാണ് വൈകുന്നേരം തിരിച്ചെത്തുക. "കാഞ്ഞിക്കുളംസ് വീക്‌ലി ഡേ ഔട്ട്" ക്രമേണ.. കാഞ്ഞിക്കുളം വഴി കോങ്ങാട്ടേയ്ക്ക് ഒരു ബസ്സ് ഓടിത്തുടങ്ങി. ബസ്സിനുള്ളിലും പുറത്തും മുകളിലുമൊക്കെയായി കാഞ്ഞിക്കുളംകാർ - മുംബൈ ലോക്ക

മണിച്ചെറിയമ്മയുടെ ടൈംപീസ്

Image
പന്ത്രണ്ടാൽ മസജം സ"തന്തഗുരു"വും  ശാർദൂല വിക്രീഡിതം...!! ആ "തന്തഗുരു" ഇടയ്ക്കു കിടക്കുന്നതു കൊണ്ടാണ് ഈ വൃത്തലക്ഷണം ഇപ്പോഴും മറക്കാതെ മനസ്സിലുള്ളത്. "മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും മൂന്നും രണ്ടും മൂന്നും....." എത്ര രണ്ടും മൂന്നും ഉണ്ട്? എത്രയെങ്കിലും ആവട്ടെ.. മുഴുവൻ ചൊല്ലി നോക്കാം.. (കുറച്ചു) മൂന്നും (കുറച്ചു) രണ്ടും  രണ്ടു രണ്ടെന്നെഴുത്തുകൾ പതിന്നാലിന്നാറു ഗണം, പാദം രണ്ടിലുമൊന്നു പോൽ ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും നടുക്ക് യതി, പാദാദിപൊരുത്തമിതു കേകയാം.. എത്രയെണ്ണം ഉണ്ടെന്നറിയാത്ത ആ "മൂന്നും രണ്ടും" ആയിരിക്കണം കേകയെ ഇത്രയും കാലം മനസ്സിൽ നിർത്തിയത്. ഇതൊക്കെ ഇവിടെ പറയാൻ കാര്യം? വേറെ ഒന്നും അല്ല, മലയാളം മീഡിയത്തിൽ പഠിച്ചത്, മലയാളം പഠിച്ചത് ("പഠിച്ചു" എന്ന് മുകളിൽ പറഞ്ഞ രണ്ടു ലക്ഷണങ്ങൾ കൊണ്ട് തെളിയിച്ചു കഴിഞ്ഞല്ലോ) ഭാഷാസ്നേഹം കൊണ്ടുതന്നെ ആണ് എന്ന് സ്ഥാപിക്കാൻ ആണ്. അല്ലാതെ അടുത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഇല്ലാഞ്ഞിട്ടോ അവിടെ പോകാൻ കഴിവില്ലാഞ്ഞിട്ടോ അല്ല.  (വിശ്വസിക്കൂ പ്ലീ

കുമ്മാട്ടി

Image
കുമ്മം കുമ്മം കുമ്മാട്ട്യേ.. ആരാരിന്റെ കുമ്മാട്ട്യേ.. തത്ര മുത്തീന്റെ കുമ്മാട്ട്യേ.. മണ്ണാറക്കാട്ട് ഇടിച്ചക്ക വെച്ച് ചെമ്പു പൊളിഞ്ഞളിയോ ഉമ്മത്തിൻകള്ളും കോഴിക്കുറവും ഞമ്മക്ക് വേണ്ടളിയോ പൂയ് പൂയ് പൂയ് .... മുറ്റത്ത് കുറച്ചു കുട്ടികൾ കരിവേഷം കെട്ടി വടിയും കുത്തി വട്ടമിട്ടു കളിക്കുന്നു. ഓടിച്ചെന്നപ്പോഴേക്കും കളി കഴിഞ്ഞിരിക്കുന്നു. "ഒന്നൂടി കളിയ്ക്കട്ടെ?" കരിവേഷങ്ങൾക്കിടയിൽ നിന്ന് സോമന്റെ ശബ്ദം തിരിച്ചറിഞ്ഞു. ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ കൂടെ ഇരുന്നു പടിക്കുന്നവൻ... എന്റെ മുഖം തെളിഞ്ഞതു കണ്ടു പ്രസാദിച്ച അവർ ഒന്നു കൂടി കേമമായി കളിച്ചു. "കുമ്മം കുമ്മം കുമ്മാട്ട്യേ.. ആരാരിന്റെ കുമ്മാട്ട്യേ.. : : " അപ്പോഴേക്കും മുത്തി ധൃതി പിടിച്ചു ഉള്ളിൽ നിന്നു കുമ്പിട്ടു കുമ്പിട്ടു വരുന്നു. "ങ്ങ ങാ.. അവരെ പിന്നീ൦ കളിപ്പിച്ചൂ ല്ലേ?" പറഞ്ഞത് പരിഭവം പോലെ ആണെങ്കിലും എന്റെ മുഖപ്രസാദം കണ്ട സന്തോഷം പ്രകടമായിരുന്നു. കയ്യിലെ ചില്ലറ സോമന് കൊടുത്തിട്ടു പറഞ്ഞു. "എല്ലാരും ഒപ്പം എടുക്കൂ ട്ടോ" എന്നിട്ട് എന്നോട് - &q