മതേർസ് ഡേ
ആ ദിവസം ഞാൻ ചെറിയച്ഛന്റെ വീട്ടിൽ അവരുടെ മക്കളുടെ കൂടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചെറിയച്ഛന്റെ വീട്ടിൽ നിന്നു നോക്കിയാൽ എന്റെ വീടിന്റെ കിണറു കാണാം. വീട്ടിൽ നിന്നും ഒരു അമ്പതു മീറ്റർ ദൂരത്താണ് വേനൽക്കാലത്തും വെള്ളം കിട്ടുന്ന കിണർ. അവിടെ വന്നു ഉറക്കെ വിളിച്ചാൽ ചെറിയച്ഛന്റെ വീട്ടിൽ കേൾക്കാം. ഇപ്പോഴും ഓർമയുണ്ട്, അവരുടെ വീടിന്റെ പിന്നിലെ പ്ലാവിന് താഴെ കളിക്കുകയായിരുന്നു ഞാൻ. അപ്പോഴാ ഏട്ടൻ ഉറക്കെ വിളിക്കുന്നത് കേട്ടത്. അന്നെനിക്ക് പത്തു വയസ്സാണ്. ഡാ അച്ച വിളിക്കുന്നൂ, വാ. എന്ന് പറഞ്ഞു ഉറക്കെ വിളിച്ചു. അച്ഛനെ പേടിയായിരുന്നു. അതുകൊണ്ടു കളി പകുതി നിർത്തി പോകേണ്ട സങ്കടം മാത്രമായിരുന്നു മനസ്സിൽ. എപ്പോഴും ചെറിയച്ഛന്റെ വീട്ടിലേക്കും തിരിച്ചും ബസ് ആയിട്ടാണ് പോകാറ്. ഗിയറൊക്കെ മാറ്റി ഹോൺ അടിച്ചു ഫ്രണ്ട് രാധയുടെ വീടിന്റെ തൊണ്ണൂറു ഡിഗ്രി വളവു തിരിഞ്ഞു ചരലിൽ തെന്നി തിരിയുമ്പോൾ എതിരെ വന്ന വെള്ളച്ചി താടിക്കു കയ്യും കൊടുത്തു കുട്ടീ, പതുക്കെ പോ കുട്ടീ എന്ന് പറഞ്ഞു. കുഞ്ഞുണ്ണീ എന്ന് വിളിച്ചിരുന്ന അവരുടെ അസാധാരണമായ 'കുട്ടി' വിളിയും താടിക്കു കൈകൊടുത്തു എന്നെത്തന്നെ നോക്കിനിൽക്കുന്ന അവരെയും കണ്ണാടി